

വിഷാദരോഗം മാറ്റിയെടുക്കാം | Oppam Ep 14 | Depression | Sr Dr Grace S I C | Shalom Podcast
Episode notes
Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-14
വിഷാദരോഗം- ലക്ഷണങ്ങൾ ഏതൊക്കെയാണ്? വിഷാദരോഗത്തെ എങ്ങനെ മറികടക്കാം?
Depression: What Are the Symptoms, and How Can We Overcome It?
വിഷാദരോഗം എന്നത് വെറുമൊരു മാനസികാവസ്ഥയോ താൽക്കാലികമായ സങ്കടമോ അല്ല. ഇത് ഒരാളുടെ ചിന്തകളെയും വികാരങ്ങളെയും ദൈനംദിന പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന ഒരു ക്ലിനിക്കൽ അവസ്ഥയാണ്. ലോകം മുഴുവൻ ഇരുട്ടാണെന്നും താൻ ഒറ്റപ്പെട്ടുവെന്നും തോന്നിപ്പിക്കുന്ന അവസ്ഥയാണിത്. മുൻപ് സന്തോഷം നൽകിയിരുന്ന കാര്യങ്ങളിൽ താല്പര്യം ഇല്ലാതാവുക, അമിതമായ തളർച്ച, രാത്രികളിൽ ഉറക്കം കിട്ടാതെ വരിക അല്ലെങ്കിൽ എപ്പോഴും ഉറങ്ങാൻ തോന്നുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം. എന്താണ് ക്ലിനിക്കൽ ഡിപ്രഷൻ?, വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ഏതൊക്കെയാണ്?, ആത്മഹത്യാ ചിന്തകളും പിന്തുണയുടെ ആവശ്യകതയും, അതുപോലെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അല്ലെങ്കിൽ പ്രസവാനന്തര വിഷാദരോഗം, സ്മൈലിങ് ഡിപ്രഷൻ, ബൈപോളാർ ഡിസോർഡർ എന്നിവയുടെ ലക്ഷണങ്ങളും പ്രത്യേകതകളും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്, ശാലോം പോഡ്‌കാസ്റ്റിലൂടെ, 'ഒപ്പം' എന്ന പരിപാടിയിലൂടെ കേൾക്കാം. ഈ അവസ്ഥകളെക്കുറിച്ച് കൂടുതൽ അറിയാനും, അവയുടെ ലക്ഷണങ്ങൾ തിരിച്ചറിയാനും, ഒപ്പം അനുകമ്പ, അവബോധം, കൃത്യസമയത്തുള്ള പിന്തുണ എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാനുമുള്ള അവസരം ഈ എപ്പിസോഡിലൂടെ Sr Dr Grace S I C നൽകുന്നു.
Depression is not simply a state of mind or a temporary feeling of sadness. It is a clinical condition that can significantly affect a person’s thoughts, emotions, and daily functioning. It can make the world seem dark and leave a person feeling isolated and alone. Losing interest in activities that once brought joy, experiencing persistent fatigue, having difficulty sleeping at night, or feeling the need to sleep excessively can all be possible symptoms of depression. Through Oppam on Shalom Podcast, we explore and understand important aspects of depression, including what clinical depression is, the factors that can contribute to depression, suicidal thoughts and the importance of support, postpartum depression, also known as postnatal depression, smiling depression, and the signs and characteristics of bipolar disorder. Through this episode and Sr Dr Grace S I C offers an opportunity to learn more about these conditions, recognize their possible signs, and understand the importance of compassion, awareness, and timely support.
Clinical Depression (Major Depressive Disorder, Factors and Causes Leading to Depression, Suicide Awareness and the Need for Support, Postpartum Depression