

ക്രിസ്ത്യാനികളും അന്ധവിശ്വാസങ്ങളും | Nellum Pathirum Ep 8 | Mar Thomas Tharayil | Shalom Podcast | Shalom TV
Note sull'episodio
Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV
യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.
Christians and Superstition
ക്രൈസ്തവ വിശ്വാസവും അന്ധവിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് നമ്മോടു പങ്കുവയ്ക്കുന്നു. ക്രിസ്ത്യാനികളാണെന്ന് പറയുമ്പോഴും നമ്മൾ ചില ദിവസങ്ങളെയോ, നമ്പറുകളെയോ പേടിക്കുന്നവരാണോ?, വൈദികരെ വിമർശിച്ചാൽ അപകടം വരുമോ?, ലോക്കറ്റുകളും ചരടുകളും ധരിക്കുന്നത് അന്ധവിശ്വാസമോ?, എന്താണ് യഥാർത്ഥ അന്ധവിശ്വാസം?, നേർച്ചകൾ ബിസിനസ് ഇടപാടുകളാണോ? ,വിധിയും ദൈവപദ്ധതിയും തമ്മിലുള്ള വ്യത്യാസം എന്താണ്?, സെൽഫ് ഫുൾഫില്ലിങ് പ്രോഫസി എന്താണ്?, എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും, സഭാത്മകവുമായ മറുപടികൾ നൽകുന്ന, ശാലോം ടിവി അവതരിപ്പിക്കുന്ന- നെല്ലും പതിരും എന്ന പ്രോഗ്രാം ഇപ്പോൾ ശാലോം പോഡ്‌കാസ്റ്റിലും ലഭ്യമാണ്. ദൈവം സൃഷ്ടിച്ച എല്ലാ ദിവസവും സമയവും ഒരുപോലെ നല്ലതാണ്. സ്നേഹനിധിയായ ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുന്ന ഒരാൾക്ക് എന്തിനെയാണ് ഭയപ്പെടാനുള്ളത്? നമ്മുടെ പേടിയല്ല, മറിച്ച് ദൈവത്തിലുള്ള വിശ്വാസമാണ് നമുക്ക് ധൈര്യവും ആത്മവിശ്വാസവും നൽകേണ്ടത്. സത്യത്തിൽ ഇതൊക്കെ ദൈവത്തിലുള്ള വിശ്വാസമില്ലായ്മയിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന് പിതാവ് പറഞ്ഞുവെക്കുന്നു. ഭയത്തിനപ്പുറം വിശ്വാസത്തോടെ ജീവിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് ചിന്തിക്കുന്ന ഈ പ്രോഗ്രാമിൽ നമുക്കും പങ്കുചേരാം.
What is the difference between Christian faith and superstition? In this episode of Nellum Pathirum, presented by Shalom Television and now available on Shalom Podcast, His Excellency Mar Thomas Tharayil, Metropolitan of the Archdiocese of Changanassery, shares thoughtful and faith-based insights on this important topic. Even though we call ourselves Christians, are we sometimes afraid of certain days or numbers? Will something bad happen if we criticize a priest? Is wearing religious lockets or blessed threads a form of superstition? What is true superstition? Are religious offerings merely business transactions with God? What is the difference between fate and God’s plan? What is a self-fulfilling prophecy? These are some of the questions and concerns that arise in the minds of young people today. Through this meaningful discussion, Mar Thomas Tharayil offers clear and Church-centred answers, helping us distinguish genuine Christian faith from fear and superstition. Every day and every moment created by God is good. If we truly place our trust in our loving God, what do we have to fear? It is not fear, but faith in God, that should give us courage and confidence. As Mar Thomas Tharayil reminds us, many of these fears and superstitious beliefs ultimately arise from a lack of trust in God.
Listen to Nellum Pathirum on Shalom Podcast and reflect on what it truly means to live with faith rather than fear.
Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast